Breaking
Tue. Nov 17th, 2026

സ്കൂൾ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചു; ഓട്ടോറിക്ഷ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

2026 നവംബർ 17 ചൊവ്വ

പാനൂർ: യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചുവെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാനൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. മൊകേരി മുത്താറിപീടികയിലെ ഐ.കെ.ബി.റോഡിൽ കല്ലുള്ള പറമ്പത്ത് കെ.പി.ഇബ്രാഹിം (64) നെയാണ് പാനൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് സജീർ തിങ്കളാഴ്ച രാത്രിയോടെ പൊന്ന്യം പാലത്ത് വെച്ച് അറസ്റ്റ് ചെയ്തത്. വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന മൂന്ന് വിദ്യാർഥികൾ ഓട്ടോയിൽ കയറിയപ്പോൾ മൊബൈലിലൂടെ വീഡിയോ കാണിക്കുകയും ബ്ലൂടൂത്ത് ഉപയോഗിച്ച് ശബ്ദം സ്പീക്കറിലൂടെ കേൾപ്പിക്കുകയുമായിരുന്നു. വഴിയിലിറങ്ങിയ വിദ്യാർഥികൾ വ്യാപാരിയോട് വിവരം പറഞ്ഞതോടെ പോലീസിനെ അറിയിച്ചു.

തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അവ്യക്തമായി കാണപ്പെട്ട ഓട്ടോയെ ഏറെ പണിപ്പെട്ടാണ് തിരിച്ചറിഞ്ഞത്. മണിക്കൂറുകൾക്കകം പ്രതിയെ പിടിച്ചു. എസ്.ഐ.റജിലേഷ്, സി.പി.ഒ. ഷംസീർ, ഡ്രൈവർ ഷൈൻ വിദ്യാർഥികളെ അശ്ലീല വീഡിയോ കാണിച്ച ഓട്ടോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. നേരത്തെ വിവിധ കേസുകളിൽ ഇബ്രാഹിം പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *