ബംഗളൂരു : വയനാടും കർണാടകയുമായുള്ള രാത്രി യാത്ര നിരോധനം; മാനന്തവാടി – ബാവലി റോഡ് പ്രവർത്തിയിലെ കാലതാമസം ഒഴിവാക്കൽ,ബാവലി വഴിയുള്ള യാത്ര നിരോധനത്തിലെ സമയ ദൈർഘ്യം കുറയ്ക്കൽ, വിലങ്ങാട്- മാനന്തവാടി- കുട്ട- മൈസൂർ – ബംഗളൂരു ഇടനാഴിക്കു വേണ്ടിയുള്ള ഇടപെടൽ എന്നിവ സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി ഡി .കെ. ശിവകുമാറുമായി മാനന്തവാടി എം എൽ എ കൂടിക്കാഴ്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു.
വയനാട് എം. പി. പ്രിയങ്ക ഗാന്ധി ഇക്കാര്യങ്ങൾ തൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും വിഷയത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് ബംഗളൂരുവിൽ വെച്ച് ഒരു ഉന്നത തല യോഗം വിളിച്ചു ചേർക്കുന്നതിനും കർണാടക ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി ഡി.കെ ശിവകുമാർ നിർദ്ദേശം നൽകി.
ചർച്ചയിൽ വയനാട് ജില്ല യുഡിഎഫ് കൺവീനർ എച്ച്. ബി പ്രദീപ് ,സുമേഷ് മംഗലശ്ശേരി എന്നിവർ പങ്കെടുത്തു.
ഡിസംബറിൽ ദ്വാരകയിൽ വെച്ചു നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റി വലിൽ പങ്കെടുക്കുവാൻ മുഖ്യമന്ത്രിയെ ഉഷ വിജയൻ എം. എൽ. എ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു.
കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയുമായും ഉഷ വിജയൻ എം.എൽ.എ കൂടിക്കാഴ്ച നടത്തി
