Breaking
Tue. Nov 17th, 2026

ജില്ലാതല പ്രമേഹ -കാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ലോക പ്രമേഹ ദിനാചരണ ക്യാമ്പിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെയും ദേശീയ ആരോഗ്യ ദൌത്യത്തിന്‍റെയും യൂത്ത് റെഡ് ക്രോസിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി പ്രമേഹ-കാൻസർ ബോധവൽക്കരണം സംഘടിപ്പിച്ചു. മാനന്തവാടി മേരി മാതാ ആർട്‌സ് ആൻ്റ് സയൻസ് കോളേജിൽ മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ നേരത്തേയുള്ള ഇടപെടൽ എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പല്‍ ഡോ.തോമസ് മോനോത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.മീരാ ജോർജ് ജീവിതശൈലീ രോഗങ്ങളെ നേരത്തേയുള്ള ഇടപെsലിലൂടെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ക്ലാസെടുത്തു. കാൻസർ പ്രതിരോധവും നേരത്തേയുള്ള രോഗനിർണ്ണയവും എന്ന വിഷയത്തിൽ നല്ലൂൂര്‍നാട് അംബേദ്കർ മെമ്മോറിയൽ ജില്ലാ കാൻസർ സെന്‍ററിലെ ഓങ്കോളജിസ്റ്റ് ഡോ.രമ്യാ കൃഷ്‌ണന്‍ സംസാരിച്ചു. ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ.എം.മുസ്‌തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ പി.എം ഫസൽ, യൂത്ത് റെഡ്‌ക്രോസ് കോ ഓഡിനേറ്റർ കെ.എ ക്രിസ്‌റ്റീന, കുറുക്കൻമൂല കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ സജേഷ്, അസിസ്റ്റൻ്റ് പ്രൊഫസർ അനെറ്റ് ജോർജ് എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *