കണ്ണൂർ: യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം പയ്യന്നൂരിൽ തടഞ്ഞ സംഭവത്തിൽ 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. മന്ത്രിയുടെ വാഹനം ആക്രമിച്ചതിന്‍റെ പേരിലാണ് കേസ്. സന്ദീപ് വാര്യർ എംഎൽഎയെ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ തളിപ്പറമ്പിൽ ജനീഷിന്‍റെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് ഇന്ന് രാവിലെയാണ് ആക്രമിച്ചത്. കണ്ണൂരിന് പുറമെ കാസർഗോഡും മന്ത്രിയുടെ വാഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. കല്ലുകൊണ്ടും, കൈകൊണ്ടും വാഹനത്തിന് ഇടിച്ചുവെന്ന് മന്ത്രി പറഞ്ഞു. ദേശീയ പതാക സ്റ്റാൻഡും തകർത്തു. സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്.സംഭവത്തിൽ ആറ് ഡിവെെഎഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു.
പയ്യന്നൂരിൽ വാഴ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം ഉണ്ടായിരുന്നത്.
