Breaking
Sun. Nov 15th, 2026

​കൊളവയൽ ഇടവകയിൽ ഫാ. സുനിൽ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

​കൊളവയൽ: ഫാ. സുനിൽ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി കൊളവയൽ ഇടവകയിൽ ഭക്തിനിർഭരവും വർണാഭവുമായ ചടങ്ങുകളോടെ ആഘോഷിച്ചു.
​ ദേവാലയ പ്രവേശനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് കാഴ്ചവസ്തുക്കളുമായി കുടുംബാംഗങ്ങളുടെ പ്രവേശനവും ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു.
​ ഡോക്യുമെന്ററി പ്രദർശനത്തോടെ അനുമോദന സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷ കമ്മിറ്റി കൺവീനർ ജോയ് തറപ്പുതൊട്ടിയിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. . ഫാ. ബിജു കോയിക്കാട്ടിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
​മാനന്തവാടി രൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ അലക്സ് താരാമംഗലം അനുഗ്രഹ പ്രഭാഷണം നടത്തി. പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജരും അഡ്മിനിസ്ട്രേറ്ററുമായ ഫാ. റെനി മാലാന മുഖ്യപ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ ജൂബിലേറിയനെയും ഒപ്പമുള്ള സഹവൈദികരെയും ആദരിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. ഇടവകയിലെ വൈദികരും സന്യാസ്തരും ചേർന്ന് ജൂബിലേറിയന് പ്രത്യേക ആദരവ് നൽകി. ഇടവക ഗായകസംഘം ജൂബിലി ഗാനം ആലപിച്ചു.
​തുടർന്ന് ആശംസകൾ നേർന്നു കൊണ്ട് വാർഡ് മെമ്പർ സാജിത അനിൽ, ബാച്ച് മേറ്റ് ഫാ.മനോജ് അമ്പലത്തിങ്കൽ, പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ജാൻ്റി മരിയ സി.എം.സി, പാരിഷ് സെക്രട്ടറി മാത്യു കന്നുകെട്ടിയിൽ, സൺഡെ സ്‌കൂൾ ഹെഡ്മാസ്റ്റർ ചാക്കോ പാറപ്പുറം ഇടവക കൈക്കാരന്മാർ , വാർഡ് പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ ഉപഹാര സമർപ്പണവും നടന്നു.
​ജൂബിലേറിയനായ ഫാ. സുനിൽ തെക്കേപേര ഏവർക്കും നന്ദി പറഞ്ഞുകൊണ്ട് മറുപടി പ്രസംഗം നടത്തി. ജൂബിലി ആഘോഷ കമ്മിറ്റി ചെയർപേഴ്സൺ ജോർജ് കുട്ടി നെല്ലിക്കുന്നേൽ നന്ദി പ്രകാശിപ്പിച്ചു. വിപുലമായ സ്നേഹവിരുന്നോടെയാണ് ആഘോഷപരിപാടികൾ സമാപിച്ചത്. ജൂബിലി കമ്മറ്റി ട്രഷർ എം.പി ജോർജ് കൈക്കാരന്മാരായ ലിജു നെല്ലിക്കുന്നേൽ സെബാസ്‌റ്റ്യൻ തറപ്പു തൊട്ടിയിൽ ജെയിംസ് അറയ്‌ക്കൽ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
ചടങ്ങുകളിൽ മാനന്തവാടി രൂപതയിൽ സുനിലച്ചൻ സേവനം ചെയ്ത ഇടവകയിലെ ഇടവക അംഗങ്ങളും വിവിധ മേഖലകളിലെ വിശിഷ്ടാതിഥികളും ഇടവക ജനങ്ങളും പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *