കണിയാമ്പറ്റ: യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും കായിക മന്ത്രിയുമായി ഒ.ജെ ജനീഷിന് എതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കമ്പളക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി യൂത്ത് കോൺഗ്രസ് നടത്തുന്ന സമരങ്ങളെ വഴിതിരിച്ചു വിടാൻ ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണ് ഡിവൈഎഫ്ഐ എന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, മണ്ഡലം പ്രസിഡന്റ് ആഷിഖ് മൻസൂർ, നൗഷാദ് പാറമ്മൽ, ഹിബത്തുള്ള വിപി,
അസ്ലാം പാംബോഡാൻ,
സഹറാൻ കമ്പ്ലക്കാട്, ആദർശ് ജെയ്മോൻ, വിഷ്ണു പാച്ചൻ, നഫ്താഷ് എന്നിവർ നേതൃത്തം നൽകി.
കായിക മന്ത്രി ഒ.ജെ ജനീഷിനെതിരെ ഡിവൈഎഫ്ഐ നടത്തുന്ന അക്രമ സമരം പ്രതിഷേധാർഹം:യൂത്ത് കോൺഗ്രസ്
