Breaking
Thu. Oct 1st, 2026

ഹരിതകർമ സേനാംഗങ്ങൾക്കായി ശില്പശാല നടത്തി

കുടുംബശ്രീ ജില്ലാമിഷൻ എഫ് എൻ എച്ച് ഡബ്ല്യൂ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കായി ഭക്ഷണം, പോഷകം, ആരോഗ്യം, ശുചിത്വം എന്നീ വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൽപ്പറ്റ ഹരിതഗിരിയിൽ സംഘടിപ്പിച്ച ശില്പശാല കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാലിന്യ ശേഖരണത്തിലും സംസ്‌കരണത്തിലും ഏർപ്പെടുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, തൊഴിൽപരമായ സുരക്ഷിതത്വം, ജോലിസ്ഥലത്തും വീട്ടിലും പാലിക്കേണ്ട ആരോഗ്യ-ആരോപണ തത്ത്വങ്ങൾ, ആവശ്യമായ പോഷകാഹാരം- ആരോഗ്യ പരിപാലനം, പകർച്ചവ്യാധികൾ- ചർമ്മരോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നേടാനുള്ള മാർഗ്ഗങ്ങൾ, പി.പി.ഇ കിറ്റുകളുടെ ഉപയോഗം, ആർത്തവ ശുചിത്വവും ആരോഗ്യവും, വ്യക്തിശുചിത്വവും തൊഴിൽപരമായ സുരക്ഷിതത്വവും, പരിസര ശുചിത്വം എന്നീ മേഖലകളിൽ ക്ലാസുകൾ നൽകി. ഹരിത കർമ്മസേന ജില്ലാ കോഡിനേറ്റർ വി.കെ അനുശ്രീ, ജെൻഡർ ആൻഡ് എഫ് എൻ എച്ച് ഡബ്ല്യൂ ജില്ലാ പ്രോഗ്രാം മാനേജർ ആശാ പോൾ, റിസോഴ്‌സ് പേഴ്സൺമാരായ ജിഷ വർഗീസ്, വി.എസ്. സുജാത എന്നിവർ ക്ലാസ് നയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അഞ്ചു പേർ വീതം ശില്പശാലയിൽ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *