Breaking
Thu. Oct 1st, 2026

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് കോൺവൊക്കേഷൻ ഒക്ടോബർ 4 ന്

മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ സ്ഥാപകൻ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഏഴാമത് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി 2026 ഒക്ടോബർ 4 ന് സംഘടിപ്പിക്കുന്നു. 2020 – 21 അദ്ധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ 146 എംബിബിഎസ് വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങാണ് നടക്കുന്നത്.

പദ്മശ്രീ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ബഹു കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ്, ഡിസ്ട്രിക്റ്റ് കളക്ടർ വി. ചെൽസാസിനി ഐ എ എസ്, പത്മശ്രീ ഡോ.ഫിലിപ്പ് അഗസ്റ്റിൻ
(ഡയറക്ടർ
സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോഇസ്റ്റിനൽ സയൻസസ്
രാജഗിരി ഹോസ്പിറ്റൽ) ഡോ. രാഹുൽ രാജീവ്, ന്യൂറോളജിസ്റ്റ് –
ശ്രീ രാമകൃഷ്ണാ ആശ്രമ ചാരിറ്റബിൾ ഹോസ്പിറ്റൽ ശാസ്തമംഗലം തുടങ്ങി
മെഡിക്കൽ വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

വേദിയിൽ ബിരുദം നേടുന്ന വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതോടൊപ്പം വൈദ്യവൃത്തിയുടെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പ്രതിജ്ഞ എടുക്കുകയും ചെയ്യും. മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.
വയനാട്ടിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നിർണായക സാന്നിധ്യമായി വളർന്ന ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ അക്കാദമിക യാത്രയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായിരിക്കും

വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. എലിസബത്ത് ജോസഫ്, സി ഒ ഒ ഡോ. ഷാനവാസ് പള്ളിയാൽ, ഡോ. നിമൽ ജെയിംസ്, ഡോ. ശ്രീകാന്ത് കെ എസ് എന്നിവർ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *