വെള്ളാര്‍മല: കേരള സര്‍ക്കാര്‍ എക്‌സൈസ് വകുപ്പ്, ആയുഷ് ഹോമിയോപ്പതി വകുപ്പ്, സദ്ഗമയ വയനാട്, ജിഎച്ച്എസ്എസ് വെള്ളാര്‍മല സംയുക്തമായി
‘സുരക്ഷ”നീയാണ് രക്ഷകന്‍ നിന്റെയും ഈ നാടിന്റെയും’
ലഹരിക്കെതിരെ ഒരു തലമുറയുടെ മുന്നേറ്റം ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഡോ.ജെറാള്‍ഡ് ജയകുമാര്‍ (ജില്ലാ കണ്‍വീനര്‍ സദ്ഗമയ, ഹോമിയോപ്പതി), ഡോ.ഹുസ്‌ന ഹുസൈന്‍ (ജില്ലാ ഹോമിയോ ആശുപത്രി അഞ്ചുകുന്ന് മാനന്തവാടി), പ്രമോദ് കെയപി( പ്രിവന്റിവ് ഓഫീസര്‍, ഗ്രേഡ്, എക്‌സൈസ് റേഞ്ച് ഓഫീസ് കല്‍പ്പറ്റ) എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു.
വെള്ളാര്‍മല സ്‌കൂള്‍ പ്രധാന അധ്യാപിക ജെസ്‌ന ജോസ് സ്വാഗതവും, സീനിയര്‍ അസിസ്റ്റന്റ് സൂനജ നന്ദിയും പ്രകാശിപ്പിച്ചു.ക്യാമ്പിന് അധ്യാപകരായ സര്‍വ്വശ്രീ അനീഷ് ശങ്കര്‍ ലഹസുനിയ,ഷാഹിന, വിദ്യപ്രഭ, അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.കുട്ടികള്‍ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള സ്‌കിറ്റ് ചടങ്ങിന് നിറപ്പക്കിട്ടേകി.
