Breaking
Tue. Sep 29th, 2026

തൂഫാന്‍ തദ്ദേശം- 2.0 മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയേയും, ലഹരിമുക്തമായ സൂഹത്തെയും ലക്ഷ്യം വച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ തദ്ദേശം- 2.0 ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സാബു, പുല്‍പ്പള്ളി എസ്.എച്ച്.ഒ പവനന്‍ എന്നിവർ ചേർന്ന് തൂഫാന്‍ പതാക ഉയർത്തി. മുള്ളന്‍കൊല്ലി ക്ഷീരസംഘം ഹാളില്‍ നടന്ന ചടങ്ങ് വൈസ് പ്രസിഡന്‍റ് ഷിനു കച്ചിറയിലിന്‍റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ മുനീർ ആച്ചിക്കുളത്ത് സ്വാഗതം പറഞ്ഞു. തൂഫാന്‍ 2.0 പദ്ധതി സംബന്ധിച്ച് പുല്‍പ്പള്ളി സ്റ്റേോഷന്‍ ഹൌസ് ഓഫീസർ പവനന്‍ വിശദീകരിച്ചു. ചടങ്ങില്‍ തൂഫാന്‍ വീരിയേഴ്സിനുള്ള ബാഡ്ജുകളുടെ വിതരണംവും, സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർ, പ്രദേശവാസികള്‍, അങ്കണവാടി, ആശാ- ആരോഗ്യ വിഭാഗം ജീവനക്കാർ, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ക്ലബ്ബ് ഭാരവാഹികള്‍, കുടുംബശ്രീ, ഹരിതകർമ്മസേന, മുള്ളന്‍കൊല്ലി സെന്‍റ് മേരീസ് സ്കൂള്‍ വിദ്യാർത്ഥികള്‍, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *