കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കം റിപ്പോര്‍ട്ട് ചെയ്യാം; ഒടുവില്‍ കേന്ദ്രത്തിന് മുന്നില്‍ വഴങ്ങി മെറ്റ

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് മുന്നില്‍ മെറ്റ വഴങ്ങി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കം നിയമനിര്‍വഹണ ഏജന്‍സികള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യും. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തില്‍ വിട്ടുവീഴ്ച്ചയില്ല എന്ന് കേന്ദ്രം അറിയിച്ചു.

സുരക്ഷ ഉറപ്പാക്കാത്ത സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കേന്ദ്രം നടപടി സ്വീകരിക്കും. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ പ്രധാനമെന്ന് മെറ്റ വിശദീകരിച്ചു. കുറ്റകരമായ ഉള്ളടക്കത്തിന്റെ പ്രചരണം തടയുന്നതിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായി കേന്ദ്രത്തിന്റെ ചര്‍ച്ചകള്‍ തുടരുകയാണ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമാക്കുന്നതിനുള്ള ആദ്യപടിയെന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ മെറ്റയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കായി ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും കേന്ദ്രം അറിയിച്ചു. മെറ്റയ്ക്ക് മാത്രമല്ല കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൃത്യമായി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാത്ത എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേയും നടപടി കടുപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *