കല്‍പ്പറ്റ: സാഹിത്യത്തിന്റെയും കലയുടെയും ആകാശത്തേക്ക് മാനവികപോരാട്ടങ്ങളെയും കൂട്ടിയിണക്കി ജില്ലക്ക് പുതിയ സര്‍ഗാത്മക വേദി. ജില്ലയിലെ കലാ സാംസ്‌കാരിക മേഖലയ്ക്ക് ഉ!ൗര്‍ജമായി ‘വയനാട് ക്രിയേറ്റീവ് ഫോറം’ (ഡബ്ല്യുസിഎഫ്) പ്രവര്‍ത്തനം ആരംഭിച്ചു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലെ പ്രോജ്വലമായ സദസ്സിനെ സാക്ഷിയാക്കി സുനില്‍ പി ഇളയിടം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ പുതിയകാലത്തിന്റെ സാംസ്‌കാരിക പ്രതിരോധത്തിന് ഡബ്ല്യുസിഎഫ് നേതൃത്വം നല്‍കും. നാടിന്റെ സാഹോദര്യവും മതനിരപേക്ഷതയും മുറുകെപ്പിടിച്ച് ഗ്രാമ–നഗര വ്യത്യാസമില്ലാതെ സാംസ്‌കാരിക പ്രവര്‍ത്തനം ശക്തിപ്പെടുത്തും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഒത്തുചേരുന്നതിനും കല അവതരണത്തിനുമുള്ള അവസരവും ഒരുക്കും.ചടങ്ങിന് സാക്ഷികളാകാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ശനി വൈകിട്ട് അഞ്ചിന് ആരംഭിച്ച സാംസ്‌കാരിക സംവാദവും സംഗീതവിരുന്നും രാത്രി വരെ നീണ്ടു. ഉത്സവാന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടനം. അതുല്‍ നറുകരയുടെ സംഗീതവിരുന്നില്‍ ആഹ്ലാദം ആര്‍ത്തുപൊന്തി. ജില്ലാ ലൈബ്രറി ക!ൗണ്‍സില്‍ സെക്രട്ടറി പി കെ സുധീര്‍ അധ്യക്ഷനായി. കെ റഫീഖ് സ്വാഗതം പറഞ്ഞു.
