Breaking
Sun. Sep 13th, 2026

സര്‍വജനയില്‍ ‘വിദ്യാലയ വെളിച്ചം’ പദ്ധതി ഉദ്ഘാടനം ചെയ്തു

ബത്തേരി: സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ ‘വിദ്യാലയ വെളിച്ചം’ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് സ്‌കൂള്‍ കാമ്പസില്‍ വെളിച്ചമെത്തിക്കുന്നതിനായി ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഷിഫാനത്ത് വി.കെ., വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷെറീന അബ്ദുള്ള, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. അബ്ദുല്‍ നാസര്‍, എച്ച്.എം. ബിജി വര്‍ഗീസ്, ദിലിന്‍ സത്യനാഥ്, സൗദ, കെ. അനില്‍കുമാര്‍ എന്‍, കെ.എസ്. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *