തിരുവനന്തപുരം: പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ. കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല. സ്കൂൾ സെലക്ഷനിലും കേന്ദ്ര ഇടപെടൽ തടയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഇപ്പോൾ സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ റിസൾട്ട് ആറുമാസത്തിനകം കാണാൻ ആകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
ഓണക്കാലത്തെ പ്രവർത്തനത്തിൽ ഉൾപ്പെടെ യോഗത്തിൽ സർക്കാരിന് അഭിനന്ദനം ലഭിച്ചു. ബോർഡ് കോർപറേഷൻ വിഭജനം എത്രയും പെട്ടന്ന് ഉണ്ടാകുമെന്നും കെപിസിസി ഭാരവാഹി യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. ഈ ആഴ്ച കോൺഗ്രസ് പാർട്ടി പ്രതിനിധികളുടെ ലിസ്റ്റ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാർശയിൽ എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ തീരുമാനമായി. നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം തീരുമാനം മതി എന്നാണ് നേതാക്കളുടെ അഭിപ്രായം. സങ്കീർണമായ വിഷയമാണ് ഇതെന്ന് സണ്ണി ജോസഫ് അറിയിച്ചു. ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കള്ളിയിൽ അന്വേഷണ റിപ്പോർട്ട് KPCC പ്രസിഡൻ്റിന് കൈമാറി.
