Breaking
Thu. Sep 10th, 2026

പ്രതിഭാ സംഗമവുംഅധ്യാപക ദിനാഘോഷവും സംഘടിപ്പിച്ചു

വൈത്തിരി: എച്ച്.ഐ.എം. യു. പി സ്‌കൂളിൽ പ്രതിഭാ സംഗമവും അധ്യപക ദിനാഘോഷവും പി.ടി.എ.പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി തസ്‌നി ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂളിലെ അധ്യപക- അനധ്യാപകരെ ആദരിക്കുന്നതിന് പുറമെ, സി.എം.കിഡ്സ് സ്കോളർഷിപ്പ്, സംസ്ഥാന സബ്ജൂനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ജില്ലാടീം അംഗങ്ങളെ ഉൾപ്പെടെ
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം,
സംസ്ഥാന – ദേശീയ തലത്തിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച സ്‌കൂളിലെ രക്ഷിതാക്കളായ സംസ്ഥാന സർക്കാറിൻ്റെ 2026 വർഷത്തെ മികച്ച യുവ കർഷക അവാർഡ് ജേതാവ് ഹാഷിഖ് .കെ, വേൾഡ് മാസ്റ്റേഴ് ആംറസ്റ്റ്ലിങ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവ് ജോഷി ക്രിസ്‌റ്റി, വനിതാ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലെ സംസ്ഥാന ചാമ്പ്യൻ നീനാ ജോസ്, ഉൾപ്പെടെയുള്ളവരെ ആദരിക്കൽ,
“Salute the Silent Star ” എന്ന പേരിൽ സ്‌കൂളിന് സ്തുത്യർഹ സേവനം നടത്തി വരുന്ന ഹോംഗാൾഡ് ഹംസ വൈത്തിരി ഉൾപ്പെടെയുള്ളവരെ ആദരിക്കൽ എന്നിവയായിരുന്നു ചടങ്ങിൻ്റെ മുഖ്യ ആകർഷണം. വൈത്തിരി ഗ്രാമ പഞ്ചായത്തംഗം രഞ്ജിത. ആർ, പ്രധാനാധ്യാപിക സിസ്‌റ്റർ ജിജി സെബാസ്റ്റ്യൻ, ചേലോട് എസ്റ്റേറ്റ് മാനേജർ ഫാ: ഫ്രാൻസൻ, ജെ.സി.ഐ കൽപ്പറ്റ വൈസ് പ്രസിഡണ്ട് ഷെമീർ പാറമ്മൽ, മുഹസിൻ റാഷിദ്, ഷാജിപോൾ, അബ്‌ദുൾ സലാം മാഷ് , മിനി ടീച്ചർ, ഷാലിടീച്ചർ, ഷീബ ടീച്ചർ,പി.ടി.എ. വൈസ് പ്രസിഡണ്ട് സന്തോഷ് മാത്യു, മദർ പി.ടി.എ.പ്രസിഡണ്ട് ഷീജ മണി, സ്‌കൂൾ ലീഡർ കുമാരി ആൻഡ്രിയ നെസ്‌ലി, പി.ടി.എ അംഗങ്ങളായ ദിലീപ്, മുഹമ്മദ് ജമാൽ, അഭിലാഷ്, സജ്‌ന, സുബിന എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *