Breaking
Thu. Sep 10th, 2026

വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല; പല കഥകൾ പ്രചരിപ്പിച്ചു: മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദങ്ങൾ തള്ളി പിഎ മുഹമ്മദ് റിയാസ്. വീണ ടി പണം വാങ്ങിയത് നിയമപരമായാണ്. എക്സാലോജിക് കമ്പനി പണം കൈപറ്റിയത് സേവനം നൽകിയതിനാണ്. വീണ സേവനം നൽകിയിട്ടില്ലെന്ന് സിഎംആർഎൽ എംഡി മൊഴി നൽകിയിട്ടില്ല. പ്രതികരിക്കാതിരിക്കാനുള്ള അവകാശം വീണയ്ക്കുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

റെയ്‌ഡ്‌ നടത്തി ഒന്നും കിട്ടാതെ വന്നപ്പോൾ തന്റെ സുഹൃത്തിനെ ഭീഷണി പെടുത്തിയെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. പിണറായി വിജയൻ്റെ ഇടപാട് ആണെന്ന് പറയാൻ ഇഡി പറഞ്ഞു. പിണറായിയെ കണ്ടിട്ട് പോലും ഇല്ല എന്ന് സുഹൃത്ത് മറുപടി പറഞ്ഞു. മകളെ പ്രതി ആക്കണോ എന്ന് ചോദിച്ചു ഭീഷണിപ്പെടുത്തി. മെയ്‌ 27ലെ റെയ്‌ഡ് സംബന്ധിച്ച് പല കഥകളും വന്നു. എന്നാൽ സുഹൃത്തിൻ്റെ വീട്ടിൽ ഗൗരവമായ വിഷയമാണ് നടന്നതെന്ന് അദേഹം പറഞ്ഞു.

എല്ലാവർക്കും ഇഡിയെ പേടിയാണ്. കമ്മ്യൂണിസ്റ്റുകാർ ഇഡിയെ പേടിക്കേണ്ടതില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഒരിക്കൽ സത്യം ജയിക്കും. മുഖ്യമന്ത്രി ഇന്നലെ ഗൗരവമുള്ള പ്രശനം എന്ന് പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടാക്കിയ മൊഴി അങ്ങനെയാണോയെന്ന് കോൺ​ഗ്രസ് പറയണം എന്ന് അദേഹം ആവശ്യപ്പെട്ടു. ബിജെപിക്കെതിരെ ഇനിയും പോരാടും. എത്ര വേട്ടയാടിയാലും പോരാട്ടം തുടരുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *