Breaking
Mon. May 25th, 2026

ഇറ്റലി ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കുമോ? നേപ്പാളിനെ വീഴ്ത്താന്‍ 124 റണ്‍സ്

വാംഖഡെ: ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പ് കളിക്കാനെത്തിയ ഇറ്റലിക്ക് ആദ്യ ജയം സ്വന്തമാക്കാന്‍ അവസരം. എതിരാളികളായ നേപ്പാളിനെ അവര്‍ 19.3 ഓവറില്‍ 123 റണ്‍സിനു ഓള്‍ ഔട്ടാക്കി. മനസ് വച്ചാല്‍ ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയം അവര്‍ക്ക് സ്വന്തമാക്കാം. 20 ഓവറില്‍ ജയിക്കാന്‍ അവര്‍ താണ്ടേണ്ടത് വെറും 124 റണ്‍സ്.

ടോസ് നേടി വാംഖഡെ പിച്ചില്‍ ഇറ്റലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേപ്പാളിനെ റണ്‍സെടുക്കാന്‍ അനുവദിക്കാതെ ഇറ്റാലിയന്‍ ബൗളിങ് നിര വരിഞ്ഞു മുറുക്കുന്ന കാഴ്ചയായിരുന്നു.

27 റണ്‍സെടുത്ത ആരിഫ് ഷെയ്ഖാണ് അവരുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ (23), ആസിഫ് ഷെയ്ഖ് (20) എന്നിവരും പിടിച്ചു നിന്നു. എട്ടാമനായി എത്തിയ കരണ്‍ കെസി 11 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 18 റണ്‍സെടുത്തു പുറത്താകാതെ നിന്നു ടീം സ്‌കോര്‍ 123ല്‍ എത്തിക്കുകയായിരുന്നു.

ഇറ്റലിക്കായി ക്രിഷാന്‍ കലുഗമാഗെ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. ബെന്‍ മനെന്റി രണ്ട് വിക്കറ്റെടുത്തു. താരം 4 ഓവറില്‍ 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അലി ഹസന്‍, ജെജെ സ്മറ്റ്‌സ്, ജസ്പ്രീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *