Breaking
Thu. Jul 9th, 2026

കൂണ്‍കൃഷിയില്‍ പരിശീലനം നല്‍കി

പുല്‍പ്പള്ളി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വീ ലീഡ് പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിച്ചു. സേക്രട്ട് ഹാര്‍ട്ട് പാരിഷ് ഹാളില്‍ വീ ലീഡ് പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.പി. വരുണ്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. വീ ലീഡ് ഫീല്‍ഡ് കോ ഓര്‍ഡിനേറ്റര്‍ അനഘ ജോസ് പദ്ധതി വിശദീകരണം നടത്തി. സൊസൈറ്റി ഫീല്‍ഡ് കോഓര്‍ഡിനേറ്റര്‍മാരായ ലിജ കുര്യാക്കോസ് ആലീസ് സിസില്‍, ബിന്‍സി വര്‍ഗീസ്, ജിനി ഷിനു എന്നിവര്‍ പ്രസംഗിച്ചു. നടവയലില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൂണ്‍ കൃഷി നടത്തുന്ന പി.എല്‍. മിനി പരിശീലനത്തിന് നേതൃത്വം നല്‍കി. സ്വന്തമായി കൂണ്‍ ഉത്പാദിപ്പിക്കുക, വ്യക്തി, സ്വാശ്രയ സംഘ തലങ്ങളില്‍ കൂണ്‍ വിപണനം നടത്തുക, വരുമാന വര്‍ധക പദ്ധതികള്‍ ആരംഭിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വായ്പ സൗകര്യവും സാങ്കേതിക സഹായവും ലഭ്യമാക്കും.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *