പുൽപ്പള്ളി,
എസ്എൻഡിപി യോഗം എംകെ രാഘവൻ വക്കീൽ മെമ്മോറിയൽ യൂണിയന്റെയും ശാഖാ യോഗങ്ങളുടെയും യൂത്ത് മൂവ്മെന്റ് വനിതാ സംഘം, തുടങ്ങിയ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം ശാന്തിമാരായ ഷാജി ശാന്തി,രാജു ശാന്തി പാല തുടങ്ങിയവർ നേതൃത്വം നൽകി. ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന വ ർണ്ണശബളമായ ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തർ അണിനിരന്നു. തുടർന്ന് നടന്ന ചതയ ദിന സദ്യയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചതയ ദിന ആഘോഷത്തിന്റെ ഭാഗമായിയൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിച്ചു. വയനാടിന്റെ സമകാലിക പ്രശ്നങ്ങളെ ആധാരമാക്കി നിർമ്മിച്ച ഷോർട്ട് ഫിലിമിന്റെ അണിയര പ്രവർത്തകരെയും ചടങ്ങിൽ അനുമോദിച്ചു. യൂണിയൻ ചെയർമാൻ എൻ കെ ഷാജി കൺവീനർ സജി കൂടിക്കുളത്ത് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ ആർ കരുണാകരൻ വനിതാ സംഘം പ്രസിഡണ്ട് മിനി ശിവരാജൻ സെക്രട്ടറി രജനിമോൾ ഷിബു പൂ ഴിക്കൊല്ലി, പി എൻ സുന്ദരൻ ഏരിയ പള്ളി, സി എസ് ജനാർദ്ദനൻ, കെ പി രാജ്മോഹൻ, സി എസ് സുരേഷ്, അരവിന്ദാക്ഷൻ അയിനാട്ട്, അജിത റെജി, മോഹനൻ കാവും പറമ്പിൽ, സുധാകരൻ ചട്ടുകവ കുളത്ത്
ശശി പുതുശ്ശേരി, കുമാരി പുതുക്കുളത്തിൽ, ചന്ദ്രൻ പാലേക്കാടൻ കെഎസ് സാജു, രാഞ്ജിത്ത് എം എസ്, വിനോദ് മണൽവയൽ,
വിജയകുമാരി പുത്തനറയിൽ, എം ആർ മുരളി, സന്തോഷ് പന്നപുറത്ത്, മോഹനൻ വാരിശ്ശേരി, വത്സലൻ പുതുക്കുടി, സലിംകുമാർ പട്ടാണി കുപ്പ്, സനീഷ് കുമാർ പാലയ്ക്ക പറമ്പിൽ, പ്രസാദ് നിരവത്ത് പറമ്പിൽ, പി എൻ രാജൻ മാസ്റ്റർ വിദ്യാധരൻ ഉപ്പു കണ്ടത്തിൽ, വിജയകുമാർ കൊളറാട്ടുകുന്ന്, അമ്മിണി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി
ഗുരുദേവ ജയന്തി ആഘോഷിച്ചു
