Breaking
Wed. Aug 26th, 2026

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രിയങ്കയുടെ ഓണക്കോടി; 402 പേര്‍ക്ക് സമ്മാനം

ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ശുചീകരണ ജീവനക്കാര്‍ക്കും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഓണസമ്മാനമായി ഓണക്കോടികള്‍ വിതരണം ചെയ്തു. സുല്‍ത്താന്‍ബത്തേരി നഗരസഭയടക്കം മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 402 പേര്‍ക്കാണ് പട്ടുസാരിയും മുണ്ടും സമ്മാനമായി നല്‍കിയത്.
സുല്‍ത്താന്‍ബത്തേരി അധ്യാപകഭവനില്‍ നടന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഓണക്കോടി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും ഹരിതകര്‍മ്മ സേനാംഗങ്ങളും ശുചീകരണ ജീവനക്കാരും ചേര്‍ന്ന് ഓണക്കോടികള്‍ ഏറ്റുവാങ്ങി.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഓണക്കോടി സമ്മാനമായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം അങ്കണവാടി ജീവനക്കാര്‍ക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെയും ശുചീകരണ ജീവനക്കാരെയുമാണ് പരിഗണിച്ചത്.

ചടങ്ങില്‍ സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
പനമരം ബ്ലോക്ക് പഞ്ചായത്ത് ടി.എസ്. ദിലീപ്കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. ബാലകൃഷ്ണന്‍, എന്‍.സി. കൃഷ്ണകുമാര്‍, ലിസി സാബു, ബിന്ദു പ്രകാശ്, ഗംഗാധരന്‍ ആത്താര്‍, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം.ജി. ഇന്ദ്രജിത്ത്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ബെന്നി കൈനിക്കല്‍, ഷീജ രാജു, രാജേഷ് നമ്പിച്ചാന്‍കുടി, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എല്‍. പൗലോസ്, അബ്ദുള്ള മാടക്കര, കെ.ഇ. വിനയന്‍, അഡ്വ. കെ.ടി. ജോര്‍ജ്, ബൈജു ഐസക്, ഗിരീഷ് കെ ടി ഉമ്മര്‍ കുണ്ടാട്ടില്‍, ബാബു പഴുപ്പത്തൂര്‍ മനോജ് ചന്ദനക്കാവ്, കെ.ടി. കുര്യാക്കോസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, നഗരസഭത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, യു.ഡി.എഫ്. നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *