Breaking
Wed. Aug 26th, 2026

പരിശോധന കര്‍ശനമാക്കി എക്‌സൈസ്

മുത്തങ്ങ: ഓപ്പറേഷന്‍ തണ്ടറിന്റെയും, ഓണം സ്‌പെഷ്യല്‍ െ്രെഡവിന്റെയും ഭാഗമായി വയനാട് ജില്ലയിലും, ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കി എക്‌സൈസ്. അനധികൃത മദ്യ, മയക്കു മരുന്നിന്റെ കടത്തും,നിര്‍മ്മാണവും വിതരണവും, ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിശോധന സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ളയില്‍വെച്ച് കര്‍ണാടക ഫോറസ്റ്റ്, പോലീസ്, കേരള എക്‌സൈസ് എന്നിവര്‍ സംയുക്തമായി പരിശോധന നടത്തി. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്& ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ കോഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ എം .കെ യുടെ നേതൃത്വത്തിലും, ബാവലി ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഇന്റലിജിന്‍സ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്.

പരിശോധന സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഹരിദാസ് സി. വി, സുരേഷ് വെങ്ങാലിക്കുന്നേല്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി. പി, അനീഷ്. എ.എസ്, വിനോദ് പി. ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്,എം, അതുല്‍ ആനന്ദ്, അമല്‍ ജിഷ്ണു, സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ മുനീര്‍ എന്നിവരും ഉണ്ടായിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *