Breaking
Fri. Oct 9th, 2026

ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് രജിസ്റ്റര്‍ ചെയ്യപ്പെട്ട രോഗികളെയും അവരുടെ കൂട്ടിയിരിപ്പുകാരെയും പങ്കെടുപ്പിച്ച് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഉഷ വിജയന്‍ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ പതിനാറാം മൈല്‍ ക്രിസ്ത്യന്‍ പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മുഴുവന്‍ രോഗികള്‍ക്കും ഓണത്തിന്റെ സ്‌നേഹസമ്മാനമായി ഓണക്കിറ്റും. സമൃദ്ധമായ ഓണ സദ്യയും നല്‍കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ അസ്മ അധ്യക്ഷതവഹിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലു മാരിയില്‍. സ്ഥിരം സമിതി അധ്യക്ഷന്‍ ഹാരിസ്‌കണ്ടിയന്‍. ചെയര്‍പേഴ്‌സണ്‍മാരായ സാജിദ് നൗഷാദ് അമ്പിളി. മെമ്പര്‍മാരായ പി സി മമ്മൂട്ടി ഷിബു. സുഹറ. രമ്യ. ശാന്ത. നജ്മ. ശില്പ. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മുഹമ്മദ് ബഷീര്‍. ജോണി നന്നാ. എന്‍ ടി അനില്‍കുമാര്‍. റഷീദ് ചക്കര. രാജന്‍ സിഇ ഹാരിസ്.എന്‍ പി ഷംസുദ്ദീന്‍. വ്യാപാരി വ്യവസായി പ്രസിഡണ്ട് പി കെ മുഹമ്മദ് സെക്രട്ടറി നാസര്‍. ഹാരിസ്‌കോമ്പി സി കെ അബ്ദുല്‍ ഗഫൂര്‍. ബഷീര്‍. അമ്മദ് നടടു ക്കണ്ടി. പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് കമ്മിറ്റി കണ്‍വീനര്‍ ജി ജി തോമസ്. തുടങ്ങിയവര്‍ സംസാരിച്ചു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *