Breaking
Mon. Aug 24th, 2026

മാനന്തവാടി ബാര്‍ അസോസിയേഷന്‍ ഓണാഘോഷം നടത്തി

മാനന്തവാടി: മാനന്തവാടി ബാര്‍ അസോസിയേഷന്‍ യെസ് യുവര്‍ ഓണം എന്ന പേരില്‍ വിപുലമായ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഫോറസ്റ്റ് ഐബി യില്‍ വെച്ച് നടന്ന മാനന്തവാടി ബാര്‍ അസോസിയേഷന്റെ ഓണാഘോഷം അഡിഷണല്‍ ജില്ല ജഡ്ജ് ബിജു.റ്റി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വയനാട് ചീഫ് ജുഡീഷ്യല്‍ മാജിസ്‌ട്രേറ്റ് ഉബൈദുള്ള.സി, മുന്‍സിഫ് മജിസ്‌ട്രേറ്റ് ആനന്ദ് പറത്തറ, മജിസ്‌ട്രേറ്റ് രവീണ നാസ്, മറ്റ് അഭിഭാഷകര്‍, ക്ലാര്‍ക്കുമാര്‍ തുങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ ശ്യാം ജേക്കബ്, വൈസ് പ്രസിഡന്റ് അഡ്വ എല്‍ബി മാത്യു ട്രഷറര്‍ അഡ്വ നൗഫല്‍ ബാരിക്കല്‍, ജോയിന്‍ സെക്രട്ടറി സുകന്യ എംജി, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.വിവിധ കലാപരിപാടികളും മത്സരങ്ങളും ഒപ്പം വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *