Breaking
Thu. Jul 9th, 2026

“ഗോത്ര മേഖലയിലെ ആരോഗ്യ രംഗത്തെ ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ സേവനം മാതൃകാപരം”

സുൽത്താൻ ബത്തേരി: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്, മലപ്പുറം ചേലമ്പ്ര ദേവകി അമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസി എൻ. എസ്. എസ് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ മുത്തങ്ങ ചുക്കാലിക്കുനി കാട്ടു നായ്ക്ക ഊരിൽ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.ഊര് മിത്രം ശ്രീമതി സനിത സ്വാഗത പ്രസംഗം നടത്തി. ദേവകി അമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസി എൻ. എസ്. എസ് കോർഡിനേറ്റർ ഡോ: മൃദുൽ മോഹൻ ഉത്ഘാടന പ്രസംഗം നടത്തി.വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ ഏഴാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ആയിരുന്നു ഇത്. വയനാട്ടിലെ ഗോത്ര മേഖലയിലെ ആരോഗ്യ മേഖലയിലെ സേവനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ കൃഷ്ണ പ്രസാദ് ആശംസകൾ അർപ്പിച്ചു. ട്രൈബൽ മെഡിക്കൽ യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ അരുൺ ബേബി “കാട്ടു നായിക്കരുടെ ആരോഗ്യ ജീവിത രീതി’കളെ കുറിച്ച് ക്ലാസ്സെടുത്തു. എൻ. എസ്. എസ് സെക്രട്ടറി ആമിന റിഷ നന്ദി അർപ്പിച്ചു.ഊരിലെ കുഞ്ഞുങ്ങൾക്കായുള്ള ഉല്ലാസ പരിപാടികളും സംഘടിപ്പിച്ചു. ട്രൈ ബൽ പ്രൊമോട്ടർ സിന്ധു, ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *