പുന്നമടയുടെ ആരോമലായി ‘അരോമ’ ചുണ്ടൻ ; ആദ്യ വരവിൽ തന്നെ കിരീടം

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പുന്നമടക്കായലില്‍ ചരിത്രം രചിച്ച് അരോമ ചുണ്ടന്‍ ക്ലബ്. കന്നിപോരാട്ടത്തിലാണ് കിരീട നേട്ടം അരോമ ചുണ്ടൻ സ്വന്തമാക്കിയത്. 4 മിനിറ്റും 23 സെക്കന്റും തുഴഞ്ഞെത്തിയാണ് കിരീടത്തിൽ മുത്തമിട്ടത്. രണ്ടാമനായത് നടുഭാ​ഗമാണ്. ആറ് ഹീറ്റ്സുകളും പൂർത്തിയായ ശേഷമാണ് മത്സരം ഫൈനലിലേക്ക് കടന്നത്.

മേല്‍പ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനല്‍ ലൈനപ്പില്‍ ഉണ്ടായിരുന്നത്. ആദ്യ ഹീറ്റ്‌സില്‍ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്‌സില്‍ ചമ്പക്കുളം ചുണ്ടന്‍ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്‌സില്‍ 5 മിനിറ്റില്‍ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *