Breaking
Fri. Oct 9th, 2026

കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന കലാജാഥ വയനാട്ടിൽ പര്യടനം നടത്തി

 കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കെ പി സി സി സംസ്ക്കാര സാഹിതിയുടെ സംസ്ഥാന കലാജാഥ വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. കൽപ്പറ്റയിലെ സ്വീകരണ യോഗം ടി സിദ്ധിഖ് എം.എൽ എ ഉദ്ഘാടനം ചെയ്തു. ബത്തേരിയിലെ സ്വീകരണ യോഗം ഐ സി ബാലകൃഷ്ണൻ എം എൽ എ യുംഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടിയിൽ എ എം നിശാന്ത് ഉദ്ഘാടനം ചെയ്തു.പ്രദീപ് പയ്യന്നൂർ ജാഥ കോഡിനേറ്ററായുള്ള ജാഥയിൽ കള്ളനും കപ്പിത്താനും എന്ന നാടകം അവതരിപ്പിച്ചു.ഉമ്മർ പൂപ്പറ്റ യുടെ മിമിക്രി കരിക്കേച്ചർ ഷോയും  അവതരിപ്പിച്ചു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ കൺവീനർ ജിതേഷ് വിനോദ് തോട്ടത്തിൽ ,ബിനുമാങ്കൂട്ടം, സുന്ദർരാജ് എടപ്പെട്ടി, കെ പത്മനാഭൻ ,ഗിരിജ സതീഷ്, അബ്രഹാം കെ മാത്യു, പ്രഭാകരൻ സി എസ്, വി സി സത്യൻ,ടി സതീഷ് കുമാർ, ആൻ്റണി ചീരാൽ, ജീൻസ് ഫാൻ്റസി, അഡ്വ എൻ.കെ വർഗ്ഗീസ്, ടി മുഹമ്മദ് ‘ഡി പി രാജശേഖരൻ, ഉമ്മർ കുണ്ടാട്ടിൽ,ഗിരീഷ് കൽപ്പറ്റ , പടയൻ അമ്മദ് ,ടി മണി,ഒ.ജെ മാത്യു, വി കെ ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *