Breaking
Fri. Aug 21st, 2026

കമ്പളനാട്ടി നാടിന്റെ ഉത്സവമായി

കല്‍പ്പറ്റ: മണിയങ്കോട് കോക്കുഴി വയലില്‍ നടന്ന കമ്പളനാട്ടി ഉത്സവം നാടിന്റെ ഉത്സവാഘോഷമായി നടന്നു.വയനാടിന്റെ നെല്‍കൃഷിയോടനുബന്ധിച്ച കമ്പള നാട്ടി ഗോത്രവര്‍ഗ്ഗ സമൂഹം കാലങ്ങളായി വിവിധ ചടങ്ങുകളോടെ നടത്തി വരുന്ന ആചാരമാണ്. ഒയിക കല്‍പ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പ്, പൊന്നട എസ്‌റ്റേറ്റ്, മൂപ്പന്‍സ് നഴ്‌സിങ്ങ് കോളേജ്, പത്മപ്രഭ ഗ്രന്ഥാലയം, കരിങ്കുറ്റി വിഎച്ച്എസ്എസ്, മുണ്ടേരി വിഎച്ച്എസ്എസ്, കല്‍പ്പറ്റ എന്‍എസ്എസ് എച്ച്എസ്എസ് , കോക്കുഴി പാടശേഖര സമിതി എന്നിവരുടെ സഹകരണത്തില്‍ നടത്തിയ കമ്പളനാട്ടി ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷണന്‍ ഉദ്ഘാടനം ചെയ്തു,നാടന്‍ പാട്ടുകള്‍, തുടി, ചീനി തുടങ്ങിയവയുടെ അകമ്പടിയോടെയാണ് ഗോത്രസമൂഹ ചടങ്ങുകള്‍ നടന്നത്.ആട്ടവും പാട്ടുമായി എല്ലാവരും പ്രതീക്ഷയുടെ ഞാറു നട്ടു.
നാട്ടുകാര്‍ക്കും വിദേശികള്‍ ഉള്‍പ്പടെ പങ്കെടുത്ത ആയിരക്കണക്കിന് പേര്‍ക്കും നാട്ടി ഉത്സവം നവ്യാനുഭവമായി. ഒയിസ്‌ക കല്‍പ്പറ്റ പ്രസിഡന്റ് അഡ്വ എസ്. എ. നസീര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ , കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത , .ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ .കെ. അരുണ്‍ദേവ് ,,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സലാം നീലിക്കണ്ടി , കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത , മെമ്പര്‍മാരായ നിഥിന്‍ , റനീഷ് , കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഈശ്വര പ്രസാദ് ,കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷഫീക്ക് , കൃഷി ഓഫീസര്‍മാരായ ബിപിന്‍ , അതുല്‍ ജേക്കബ് , വിംസ് മൂപ്പന്‍സ് നെര്‍സിങ്ങ് കോളേജ് പ്രിന്‍സിപ്പല്‍ ലിഡാ ആന്റണി , പത്മപ്രഭാ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍ , വയല്‍ ഉടമ പൊന്നട അസീസ് , കോര്‍ഡിനേറ്റര്‍ റഷീദ് ,ഒയിസ്‌ക സെക്രട്ടറി നിഷാ ദേവസ്യ എന്നിവര്‍ സംസാരിച്ചു.ഒയിസ്‌ക ചീഫ് പ്രോഗ്രാം കണ്‍വീനര്‍ ലവ്‌ലി അഗസ്റ്റിന്‍ സ്വാഗതവും എല്‍ദോ ഫിലിപ്പ് നന്ദിയും പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *