Breaking
Thu. Aug 20th, 2026

​ടി.കെ അബ്ദുസ്സമദിന് അനുമോദനം

​മാനന്തവാടി: എസ് ഡി പി ഐ സംസ്ഥാന പ്രവർത്തക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി കെ അബ്ദുസ്സമദിനെ എസ് ഡി പി ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് അനുമോദിച്ചു.
​സമദ് സാഹിബ് സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർക്ക് അഭിമാനകരമായ നേട്ടമാണെന്നും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകാൻ അദ്ദേഹത്തിന്റെ പുതിയ ഉത്തരവാദിത്തം സഹായിക്കുമെന്നും നേതാക്കൾ പറഞ്ഞു.
​മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല, സെക്രട്ടറി സജീർ എം ടി, ഓർഗനൈസിംഗ് സെക്രട്ടറി ഷുഹൈബ് ടി കെ, കമ്മിറ്റിയംഗങ്ങളായ സകരിയ്യ കെ എസ്, ഖദീജ ടി, സുമയ്യ പി കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *