Breaking
Wed. Aug 19th, 2026

പൂക്കളും വിഷരഹിത പച്ചക്കറിയുമായി ഓണ വിപണി കീഴടക്കാൻ കുടുംബശ്രീ

പൂക്കളും വിഷരഹിത പച്ചക്കറിയുമായി ഇത്തവണയും ഓണ വിപണി കീഴടക്കാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ ഓണപ്പൂക്കളെത്തിക്കുന്നതിനായി ‘നിറപ്പൊലിമ’യും വിഷരഹിത പച്ചക്കറികൾക്കായി ‘ഓണക്കനി’യുമാണ് കുടുംബശ്രീ നടപ്പിലാക്കിയ പദ്ധതികൾ. പദ്ധതിയുടെ ഭാഗമായി നെന്മേനി സി.ഡി.എസിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത പൂക്കളുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ ഗംഗാധരൻ നിർവഹിച്ചു. ഒന്നരയേക്കറിൽ പൂകൃഷിയും, പച്ചക്കറിയും നെന്മേനി സി.ഡി.എസിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നുണ്ട്.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി തോമസ് അധ്യക്ഷയായി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജാത ഹരിദാസ്, സി.ഡി.എസ് ചെയർപേഴ്സൺ സുഷമ പ്രദീപ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.എം സെലീന തുടങ്ങിയവർ സംസാരിച്ചു. ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ള ബന്ദിയാണ് വൻതോതിൽ നിറപ്പൊലിമ പദ്ധതിയിൽ ജില്ലയിൽ കൂടുതലായി കൃഷി ചെയ്തത്. ജില്ലയിലെ 1826 ജെ.എൽ.ജി കർഷകർ 100 ഏക്കറിൽ പച്ചക്കറി കൃഷിയും, 596 കർഷകർ 106 ഏക്കറിൽ പൂ കൃഷിയും ഓണത്തോടനുബന്ധിച്ച് ചെയ്യുന്നുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *