മായാ രാഹുല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍. നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന നഗര വികസന മുന്നണി പാല നഗരസഭ ഭരിക്കും. 26ല്‍ 16 പേരുടെ വോട്ടുകള്‍ മായാ രാഹുലിന് ലഭിച്ചു. റിയ ബിനോ ചീരാംകുഴിക്ക് 10 വോട്ട് ലഭിച്ചു. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ റിസള്‍ട്ട് പറയുന്നതിനു മുന്‍പേ ഇറങ്ങിപ്പോയി.
വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ഔദ്യോഗിക കോണ്‍ഗ്രസ് പക്ഷത്തേക്ക് തിരികെ പോയിരുന്നു. ഇവര്‍ റിയയ്ക്ക് വോട്ട് ചെയ്തു.
