Breaking
Fri. Oct 9th, 2026

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ , പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. വിചാരണ നിർത്തിവെച്ച് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി കോടതിയെ സമീപിച്ചു. ഉന്നതർ ഇപ്പോഴും അന്വേഷണപരിധിക്ക് പുറത്താണെന്നും, ഹാരിസ് ജിഫ്രി.

താമിർ ജിഫ്രി മരിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്ത് വന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ നീക്കം. കേസിലിപ്പോഴും ഉന്നതർ പുറത്ത് നിൽക്കുകയാണെന്നും കൃത്യമായ ഗൂഢാലോചന നടന്ന കേസിൽ ഗൂഢാലോചന അന്വേഷണ പരിധിയിൽ വന്നിട്ടില്ലെന്നും ഹാരിസ് ജിഫ്രി ആരോപിച്ചു.

ഈ സാഹചര്യത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ഹാരിസ് ജിഫ്രി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങൾ താമീർ ജിഫ്രി കൊലപാതകത്തിൽ കുടുംബത്തിന്റെ ആരോപണം ശരി വെക്കുന്നതായിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *