Breaking
Fri. Oct 9th, 2026

പൊരുന്നന്നൂര്‍ പിഎച്ച്‌സിയിലെ സായാഹ്ന ഒ.പി പുനരാരംഭിക്കണം: ഡിവൈഎഫ്‌ഐ

പൊരുന്നന്നൂര്‍: വെള്ളമുണ്ട, എടവക, പനമരം തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നും സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ആതുരാലയമാണ് പൊരുന്നന്നൂര്‍ സിഎച്ച്എസ്‌സി യില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച സായാഹ്ന ഓ പി നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഇത് രോഗികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളതെന്നും ഡിവൈഎഫ്‌ഐ
പൊരുന്നന്നൂര്‍ മേഖല കമ്മറ്റി. ആയതിനാല്‍ സായാഹ്ന ഓ പി ഉടന്‍ പുനരാരംഭിക്കുന്നതിന് വേണ്ട നടപടികള്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്വീകരിക്കണമെന്നുംഅല്ലാത്തപക്ഷം ശക്തമായ സമരപരിപാടിക്ക് ഡിവൈഎഫ്‌ഐ പൊരുന്നനൂര്‍ മേഖല കമ്മറ്റി നേതൃത്വം കൊടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

പ്രതിഷേധ യോഗത്തില്‍ ഉ്യളശ വയനാട് ജില്ലാ കമ്മിറ്റി അംഗം നിഖില്‍ ബേബി, മേഖല പ്രസിഡന്റ് ജുബൈരിയത്ത്, മേഖല കമ്മിറ്റി അംഗങ്ങള്‍ അഷ്‌ക്കര്‍, ജിന്‍ഷാല്‍ തുടങ്ങിയവര്‍ സംസാരിച്ചു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *