Breaking
Sun. Aug 9th, 2026

ഒരു ഗവൺമെന്റും ഇത്രയും വലിയ പരിശോധന നടത്തിയിട്ടില്ല; ആദ്യമായല്ല മത്സ്യത്തൊഴിലാളികളെ കാണാതെ പോകുന്നത്, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 148 പേരെ കാണാതായി; മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. തെരച്ചിൽ കാര്യക്ഷമമല്ലെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടി. ആദ്യമായല്ല മത്സ്യ തൊഴിലാളികളെ കടലിൽ കാണാതെ പോകുന്നത്. 148 പേരാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കടലിൽ കാണാതായത്. ഇത്തവണ മൂന്നുപേരെ കാണാതായി. പരമാവധി ശ്രമിക്കുകയാണ് സർക്കാർ.

ഒരു ഗവൺമെന്റും ഇത്രയും വല്യ പരിശോധന നടത്തിയിട്ടില്ല. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നു. മറ്റൊരു സംസ്ഥാനത്തും ഇത്തരം സംവിധാനമില്ല. അവരുടെ കുടുംബംത്തോടൊപ്പമാണ് സർക്കാർ എന്നും മുഖ്യമന്ത്രി വ്യകത്മാക്കി.

മഴക്കെടുതിയില്‍ സംസ്ഥാനം നേരിട്ടത് ഗുരുതര പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്നലെ പറഞ്ഞു. ദുരന്തമുഖത്ത് ജനം പകച്ചുനില്‍ക്കുകയാണെന്നും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്.

സുരക്ഷ ഉറപ്പാക്കുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാതെ നില്‍ക്കാന്‍ കഴിയില്ല. പുഴയില്‍ കാണാതായവരെ കണ്ടെത്തുന്നതിലും കാലതാമസം ഉണ്ടായി. ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതില്‍ ജാഗ്രത ഉണ്ടായില്ല എന്നത് പരിശോധിക്കപ്പെടണം. മഴ നന്നായി പെയ്തതിന് ശേഷമാണ് അലേര്‍ട്ടുകള്‍ ഉണ്ടായതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ ആംബുലന്‍സ് പോലും ഒരുക്കാതെ കൊണ്ടുപോയത് വീഴ്ച മാത്രമല്ല, അനാദരവ് ആണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കടലില്‍ ആളുകളെ കാണാതായി ഒരാഴ്ച പിന്നിടുന്നു.

ഇതുവരെ അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തെരച്ചിലിന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ല. മന്ത്രിമാര്‍ ഇവിടെ സന്ദര്‍ശിച്ചില്ലെന്നും പരാതി ഉയരുന്നു. പത്തനംതിട്ടയിലെ അവലോകന യോഗത്തില്‍ നിന്നും കോന്നി എംഎല്‍എയെ മാറ്റി നിര്‍ത്തി. ഇത് ആദ്യത്തെ സംഭവമാണ്. പോരായ്മ ശ്രദ്ധയില്‍പ്പെടുത്തുന്നതുകൊണ്ടാണോ മാറ്റി നിര്‍ത്തിയത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *