Breaking
Sun. Aug 9th, 2026

മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറിനെതിരെ പരാതി

തിരുവനന്തപുരത്ത് മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി. മരുന്ന് മാറി നൽകിയെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ജേക്കബ് ആന്റണിക്കെതിരെ ഇരിഞ്ചയം സ്വദേശി ഷീലയുടെ പരാതി. ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് ഷീല പറയുന്നു. സ്വന്തം വീട്ടിലാണ് ഡോക്ടർ ഷീലയ്ക്ക് ചികിത്സ നൽകിയത്. ‌മരുന്നിന്റെ റിയാക്ഷൻ ആണ് ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഡോക്ടർ പറയുന്നത്.

മരുന്നു കഴിച്ച ഷീലയുടെ കാഴ്ച നഷ്ടമായി ശരീരമാസകലം പൊട്ടിയൊലിച്ചു. മുട്ടുവേദനയ്ക്ക് ആമവാതത്തിന്റെ മരുന്ന് നൽകിയെന്ന് ഷീല പറയുന്നു. രോഗം നിർണയിക്കാതെയാണ് ഡോക്ടർ മരുന്ന് നൽകിയതെന്നാണ് ഷീല ആരോപിക്കുന്നത്. മരുന്നു കഴിച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഗുരുതരാവസ്ഥയിലായി. ഇത്രയുംനാൾ പരാതി പറയാതിരുന്നത് ചികിത്സ നിഷേധിക്കുമെന്ന് പേടിച്ചിട്ടാണെന്ന് ഷീല പറയുന്നു.

എക്സ്പീരിയൻസ് ഉള്ളതിനാൽ രോഗം നിർണയിക്കേണ്ടതില്ലന്നാണ് ഡോക്ടറുടെ വിശദീകരണം. ഷീലക്ക് നൽകിയത് സന്ധിവാദത്തിന്റെ മരുന്നാണ്. നൽ‌കിയ മരുന്നിന്റെ റിയാക്ഷൻ ആണ് ഷീലയുടെ അവസ്ഥയ്ക്ക് കാരണം. രോഗിക്ക് ഇങ്ങനെ സംഭവിച്ചതിൽ വിഷമം ഉണ്ടെന്നും ഡോക്ടർ ജേക്കബ് ആന്റണി പറയുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *