Breaking
Sun. Aug 9th, 2026

അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടുക്കിയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. കല്ലാർകുട്ടിയിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു ഗതാഗതം തടസപ്പെട്ടു. മഴയെ തുടർന്ന് അടിമാലി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയപാതയിൽ മണ്ണ് ഇടിഞ്ഞ് വീണു. ദേശീയ പാതയിൽ ലക്ഷം വീട് നഗറിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
അടിമാലി ടൗൺ പ്രദേശത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. അടിമാലി ലൈബ്രറി റോഡിലെ പല ഭാഗങ്ങളിലും വെള്ളം കയറി. മൂന്നാറിലും കനത്ത മഴയാണ്.

അതേസമയം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷക്കും മുകളിലെ ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. സംസ്ഥാനത്ത് നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *