Breaking
Sun. Aug 9th, 2026

കുട്ടനാട് മടവീഴ്ചയുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി ടി.സിദ്ദിഖ്; കൃഷി പുനരാരംഭിക്കാനുള്ള നടപടികളെടുക്കുമെന്ന് ഉറപ്പ് നൽകി

ശക്തമായ മഴയിൽ മടവീഴ്ച്ചയുണ്ടായതിനെ തുടർന്ന് കൃഷിനാശം സംഭവിച്ച കുട്ടനാട് ഉൾപ്പെടെയുള്ള ആലപ്പുഴയുടെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കൃഷിമന്ത്രി ടി.സിദ്ദിഖ് . സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം പോരൂക്കര സ്കൂൾ, സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളും മടവീഴ്ചയുണ്ടായ പൊങ്ങമ്പ്ര പാടശേഖരവും കൃഷിമന്ത്രി ടി സിദ്ദിഖ്, ജില്ലയുടെ ചുമതലയുള്ള എക്സൈസ് സഹകരണ മന്ത്രി എം ലിജു, കെസി വേണുഗോപാൽ എംപി , റെജി ചെറിയാൻ എം എൽ എ , ജില്ലാ കളക്ടർ ഷാജി വി നായരും വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദർശിച്ചു. ശേഷം കർഷകരുമായി സംഘം കൂടിക്കാഴ്ച നടത്തി.

കർഷകരുടെ പ്രശ്നങ്ങൾ കൃഷിമന്ത്രി ടി.സിദ്ദിഖ് ചോദിച്ചറിഞ്ഞു. കർഷകർ അവരുടെ പ്രയാസവും ദുരിതവും മന്ത്രിമാരോടും എംപിയോടും എംഎൽഎയോടും മുന്നിൽ അവതരിപ്പിച്ചു. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിൻറെ ഫലമായ മഴക്കെടുതിയിൽ വലിയ തോതിൽ കൃഷിനാശം സംഭവിക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടായതായും കർഷകർ പരാതിപ്പെട്ടു. ഓരോ മഴക്കെടുതിയിലും അടിക്കടി മടവീഴ്ച സംഭവിക്കുന്നത് പതിവാണെന്നും അത് തടയാൻ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും കർഷകർ മന്ത്രിമാരോട് ആവശ്യപ്പെട്ടു. ക്യാമ്പിലെ കർഷകരുമായി സംസാരിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ കർഷകർക്ക് ആശ്വാസകരമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അറിയിച്ച ശേഷമാണ് മന്ത്രിമാർ അവിടെ നിന്ന് മടങ്ങിയത്.

ശേഷം കൃഷിമന്ത്രി ടി.സിദ്ദിഖ് മടവീഴ്ചയുണ്ടായ പ്രദേശങ്ങൾ ബോട്ടിലെത്തിലെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മടവീഴ്ചയിൽ കനത്ത നാശനഷ്ടമുണ്ടായ പുളിങ്കുന്ന് പഞ്ചായത്തിലെ വടക്കേകരി മാടതാനികരി പാടശേഖരവും, തെക്കേമതി കായൽ പാടവും തെക്കെ മണപ്പിള്ളി പാടശേഖരവും മന്ത്രി ടി.സിദ്ദിഖ് സന്ദർശിച്ചു. 400 ഏക്കർ കൃഷിയാണ് ഇവിടെ മാത്രം നശിച്ചുപോയതെന്നും ഇതുമൂലം നഷ്ടം സംഭവിച്ച കർഷകരെ സർക്കാർ ചേർത്ത് നിർത്തുമെന്നും മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. കർഷകൻറെ അധ്വാനമാണ് പാഴായത്. 45 ദിവസം പ്രായമായ നെൽച്ചെടികളാണ് നശിച്ചത്. കർഷകൻറെ കണ്ണീർ കാണാതിരിക്കാനാവില്ല. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. നാടിനെ അന്നമൂട്ടുന്ന കുട്ടനാട്ടിലെ കർഷകരെ സഹായിക്കാൻ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മന്ത്രി സിദ്ദിഖ് ഉറപ്പുനൽകി.ബണ്ട്, ‍ട്രാക്ടർ റോഡ് എന്നിവയുടെ പുനഃക്രമീകരണം, വെള്ളം ഒഴുക്കിക്കളഞ്ഞ് പാടശേഖരം വൃത്തിയാക്കാനുള്ള പമ്പ് സെറ്റ് വെെദ്യുതി തുടങ്ങി കർഷകർക്ക് ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളിൽ വിവിധ വകുപ്പുതലത്തിൽ ആവശ്യമായ ചർച്ച നടത്തി കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *