Breaking
Tue. Sep 22nd, 2026

ഹിപ്നോട്ടിസത്തിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി മുസ്തഫ

സുൽത്താൻ ബത്തേരി | ഹിപ്നോട്ടിസം രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മുസ്തഫ പി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിന് അർഹനായി. ഹിപ്നോട്ടിസം വിഭാഗത്തിൽ ആം കാറ്റലെപ്സി, ഹിപ്നോട്ടിക് ഗ്ലൗ അനസ്തേഷ്യ എന്നിവ വിജയകരമായി പ്രദർശിപ്പിച്ച് കൈകളിൽ തീപ്പൊരി സ്പർശിക്കുന്ന പ്രകടനത്തിലൂടെയാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.സുൽത്താൻ
ബത്തേരിയിലെ ഓട്ടോ ജീവനക്കാരനായ മുസ്തഫ കോഴിക്കോട് പാത് മിയ ഇന്റർനാഷണൽ അക്കാദമിയിൽ മൈൻഡ് സ്പെഷ്യലിസ്റ്റ് ശെരീഫ് മണ്ണൂരിന്റെ കീഴിലാണ് ഹിപ്നോട്ടിസത്തിൽ പരിശീലനം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് എക്സ്പ്ലോറ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ കെ മലയത്തിൽ നിന്ന് മെഡലും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. കുപ്പാടി ഒന്നാം മയിൽ സ്വദേശിയായ മുസ്തഫ, മൊയ്തീൻ കോയയുടെയും മാമിയുടെയും മകനാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *