നാഷണൽ ആയുഷ് മിഷൻ – ആയുഷ്ഗ്രാമം പദ്ധതിയുടെയും അരണപ്പാറ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൗമാരക്കാർക്ക് ആരോഗ്യ പരിശീലന പരിപാടി തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അരമംഗലം ഊരുകൂട്ട ഭവനിൽ വച്ച് സംഘടിപ്പിച്ചു. വാർഡ് മെമ്പറും വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സണുമായ എ കെ ജയഭാരതി അദ്ധ്യക്ഷത വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജ്‌ഞു ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജിത്ത് മുഖ്യപ്രഭാഷണം നടത്തി. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാരായ ഡോ സിജോ കുര്യാക്കോസ്, ഡോ അശ്വതി ഭരതൻ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നൽകി. ജെ പി എച്ച് എൻ വിനു എസ് ശങ്കർ, ഐ സി എം ആർ കോർഡിനേറ്റർ ജിന്റോ റോത്താസീസ്, തുടങ്ങിയവർ സംസാരിച്ചു. യോഗ ഡെമോൺസ്ട്രേറ്റർ അശ്വതി വി യോഗ പരിശീലനത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക് ആരോഗ്യ ശീലങ്ങളെ കുറിച്ചുള്ള ആയുഷ് ടൈംടേബിൾ വിതരണവും ചെയ്തു. ആശാവർക്കർ മോളി കെ.ജെ., ഹാംലെറ്റ് ആശാവർക്കർമാരായ പുഷ്പ, വസന്ത എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തു
