Breaking
Sun. Aug 2nd, 2026

കനത്ത മഴയിൽ വീടിന്റെ പുറകു വശത്തെ കൂറ്റൻ മതിൽ വീടിലേക്ക് ഇടിഞ്ഞു

കനത്ത മഴയിൽ വീടിന്റെ പുറകു വശത്തെ കൂറ്റൻ മതിൽ വീടിലേക്ക് ഇടിഞ്ഞു. എടവക പഞ്ചായത്തിലെ അഞ്ചാംപ്പീടിക എസ് അഹ്‌മദ്‌ സഖാഫിയുടെ വീടിന്റെ പുറകുവശത്തു രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചിലവിൽ ചെത്തുകല്ല് കൊണ്ടു നിർമിച്ച 4 മീറ്ററോളം ഉയരമുള്ള മതിലാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വീടിന്റെ സൺ ഷൈഡിന് മുകളിലേക്ക് മറിഞ്ഞത്. 22 മീറ്റർ നീളത്തിലാണ് മതിൽ നിർമിച്ചിരുന്നത് . മതിൽ മുഴുവനായാണ് ഒന്നിച്ചു വീടിനു മുകളിലേക്ക് മറിഞ്ഞത് . ഇത് കാരണം വീടിനു തന്നെ വലിയ ഭീഷണിയാണ് ഉള്ളത് .

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *