Breaking
Fri. Sep 18th, 2026

പി.എം. ശ്രീ നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം: എ.കെ.എസ്.ടിയു

കല്‍പ്പറ്റ: പി.എം. ശ്രീ നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, 5 വര്‍ഷ തത്വം പാലിച്ച് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തള്ളിക്കളയുക, ഫെഡറലിസവും മതനിരപേക്ഷതയും സംരക്ഷിക്കുക തുടങ്ങി വിവിധങ്ങളായ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് എ.കെ.എസ്.ടിയു. വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷനില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. എ.കെ.എസ്.ടിയു. സംസ്ഥാന സെക്രട്ടറി സി. ബിജു ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടിയു. വയനാട് ജില്ല പ്രസിഡന്റ് സി.പി. ജിത്തുരാജ് അധ്യക്ഷതവഹിച്ചു.ജോയിന്റ് കൗണ്‍സില്‍ ജില്ല സെക്രട്ടറി ടി. ഡി. സുനില്‍മോന്‍, എ.കെ.എസ്.ടിയു. സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ശ്രീജിത്ത് വാകേരി, ജില്ല ഭാരവാഹികളായ വി. ആര്‍. പ്രകാശ്, സുധ പ്രേംജിത്ത് എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു. ജില്ല സെക്രട്ടറി എന്‍. വി. കരുണാകരന്‍ സ്വാഗതവും ജില്ല ജോ. സെക്രട്ടറി സി. മനോജ് നന്ദിയും പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *