Breaking
Wed. Nov 4th, 2026

വിവാഹ വാഗ്ദാനം നൽകി 20 ലക്ഷം രൂപ തട്ടിയെന്ന് പരാതി; യുവതിക്കെതിരെ കേസ്

2026 നവംബർ 4 ബുധൻ

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്ന് 20,81,450 രൂപ തട്ടിയെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം. ഹൈമയ്ക്കെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.

സോഷ്യൽ മീഡിയ വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വിവിധ ആവശ്യങ്ങൾ പറഞ്ഞ് യുവതി പണം കൈക്കലാക്കിയെന്നാണ് പരാതി. 2025 ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 20,01,450 രൂപ തട്ടിയെടുത്തെന്നാണ് യുവാവിന്റെ ആരോപണം.

താൻ വിവാഹിതയാണെന്ന വിവരം മറച്ചുവെച്ചാണ് യുവതി ബന്ധം സ്ഥാപിച്ചതെന്നും പരാതിയിൽ പറയുന്നു. പിന്നീട് പണം തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാതെ വന്നതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്. യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *