Breaking
Sun. Aug 2nd, 2026

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

അമരാവതി: ആന്ധ്ര പ്രദേശിലെ ഭോഗപുരം, അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജിഎംആര്‍ ഗ്രൂപ്പ് വികസിപ്പിച്ച ഏകദേശം 5,000 കോടി രൂപയുടെ ഭോഗാപുരം വിമാനത്താവളം, അടിസ്ഥാന സൗകര്യ പദ്ധതി എന്നതിലുപരി വടക്കന്‍ ആന്ധ്രയുടെ വികസനത്തിന്റെ മൂലക്കല്ലായാണ് സര്‍ക്കാര്‍ കാണുന്നത്. വ്യാവസായിക വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കയറ്റുമതി, നൈപുണ്യ വികസനം, ഗവേഷണം എന്നിവയ്ക്കുള്ള ഉത്തേജകമായിട്ട് വിമാനത്താവള പദ്ധതിയെ കാണുന്നത്.

ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാര്‍ക്ക് കടന്നുപോകാവുന്ന വിധമാണ് വിമാനത്താവളത്തിന്റെ രൂപകല്‍പന. പ്രതിവര്‍ഷം 40 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന വിധം ശേഷി വര്‍ധിപ്പിക്കാനുള്ള മാസ്റ്റര്‍ പ്ലാനും ഉണ്ട്. ഓഗസ്റ്റ് 17 മുതല്‍ വിമാനത്താവളത്തിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ റാം മോഹന്‍ നായിഡുവും വിമാനത്താവളത്തിന്റെ പ്രധാന സവിശേഷതകള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്ത് ഏകദേശം 18,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ട് ഉദ്ഘാടനം ചെയ്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *