Breaking
Mon. Nov 2nd, 2026

സമസ്ത സെന്റിനറി വയനാട് ജില്ലാ മുതഅല്ലിം സമ്മേളനം പ്രഖ്യാപിച്ചു.

കല്‍പ്പറ്റ: ജനുവരി 28 31 ദിവസങ്ങളില്‍ മലപ്പുറം വാദി ഹറമൈനില്‍ നടക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി എസ്എസ്എഫ് വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മുതഅല്ലിം സമ്മേളനം 2026 നവംബര്‍ 30 തിങ്കള്‍ കല്‍പ്പറ്റയില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി സമ്മേളന പ്രഖ്യാപനം നടത്തി. നൂറുശ്ശരീഅ ഹസന്‍ ഉസ്താദ് കൂറ്റമ്പാറ, അബ്ദുറഹ്മാന്‍ ദാരിമി സംബന്ധിച്ചു.നൂറുശ്ശരീഅ ഹസന്‍ ഉസ്താദിന്റെ സ്വീകരണ സമ്മേളനത്തില്‍ വച്ചാണ് പ്രഖ്യാപനം നടത്തിയത്. സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ്, ജില്ലാ ഭാരവാഹികള്‍ സംബന്ധിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *