Breaking
Wed. Jul 29th, 2026

ജില്ലാ എസ് കെ എസ് എസ് എഫ്അനുസ്മരണ പ്രാർഥനാ സംഗമം സംഘടിപ്പിച്ചു

വാരാമ്പറ്റ :
കഴിഞ്ഞ വാരം വിടപറഞ്ഞ സമസ്തയുടെ ജനറൽ സെക്രട്ടറി
ശൈഖുൽ ജാമിഅ: ആലിക്കുട്ടി ഉസ്താദീന്റെ പേരിൽ പ്രാർഥനാ സംഗമവും അനുസ്മരണവും സംഘടിപ്പിച്ചു.
ആലിക്കുട്ടി ഉസ്താദ്
തന്റെ സുകൃത ജീവിതം സമൂഹത്തിന് സമർപ്പിച്ചവരായിരുന്നുവെന്ന് സംഗമം ഉത്ഘാടനം നിർവ്വഹിച്ച സമസ്ത ജില്ലാ ഉപാധ്യക്ഷൻ പോള ഇബ്രാഹിം മുസ്ലിയാർ അഭിപ്രായപ്പെട്ടു.
നീണ്ട 4 പതിറ്റാണ്ടുകൾ സമസ്തയുടെ കേന്ദ്ര മുഷാവറ അംഗമായും ആഗോള തലത്തിൽ സുന്നത്ത് ജമാഅത്തിന്റെ ശബ്ദമായും ആലിക്കുട്ടി ഉസ്താദിന് വളരാൻ കഴിഞ്ഞത് മുസ്ലീം കേരളത്തിന്റെ അഭിമാനമായതായും സംഗമം അഭിപ്രായപ്പെട്ടു.
അനുസ്മരണ സംഗമത്തിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി മുഹിയുദ്ദീൻ കുട്ടി യമാനി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.
ശൗഖത്തലി മൗലവി വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.
സയ്യിദ് ഷിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ പേരാൽ പ്രാർഥനാ സദസ്സിന് നേതൃത്വം നൽകി.
സആദാ വിദ്യാർത്ഥികൾ ആലിക്കുട്ടി ഉസ്താദ് അനുസ്മരണ ഗാനം ആലപിച്ചു.
എ കെ സുലൈമാൻ മൗലവി,അബ്ദുൽ ലതീഫ് വാഫി തരുവണ,അബ്ബാസ് വാഫി ചെന്നലോഡ്,സാജിദ് മൗലവി,സുഹൈൽ വാഫി ചെന്നലോഡ്,സാജിദ് ബാഖവി,
മുജീബ് അഞ്ചുകുന്ന്,റാഷിദ് വാഫി,മുഹമ്മദ് റാഫി യമാനി,
ഷംസുദ്ദീൻ ദാരിമി,
അലി ഹൈതമി,മുഹമ്മദലി യമാനി,മുഹമ്മദ് നിസാം ഫൈസി,ജുബൈർ ദാരിമി,
അരികെട്ടി ആലി ഹാജി,പോള അബൂബക്കർ ഹാജി,മോയി മാക്കണ്ടി,എ കെ അന്ത്രു ഹാജി,
പി എ ഗഫൂർ, ബഷീർ ബാഖവി ഉസ്താദ്,ശബീറലി ഫൈസി,ഷമീർ പടിഞ്ഞാറത്ത,ജുനൈദ് ടി പി,നാസർ റഹ്മാനി,
തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും
ഫായിസ് ചേരമ്പാടി
നന്ദിയും പറഞ്ഞു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *