എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കണത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ആരോഗ്യ വകുപ്പ്, എന്‍.എസ്.എസ് യുവ ജാഗരണ്‍ സംയുക്തമായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എയ്ഡ്സ് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ 39 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
മത്സരത്തില്‍ തൊണ്ടര്‍നാട് എം.ടി.ഡി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജെ ദില്‍നത്ത്, വി.ജി ഡെല്‍വിന്‍, എന്നിവര്‍ ഒന്നാം സ്ഥാനവും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൈഷ്ണവ് രജീഷ്, ആന്‍ മരിയ ഷൈബു, എന്നിവര്‍ രണ്ടാം സ്ഥാനവും പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഡാനി ഷിജോ, വി അംറിന്‍ ഫര്‍സാന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000,4000, 3000 രൂപയും ക്യാഷ് അവാര്‍ഡും മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ആദ്യ സ്ഥാനക്കാര്‍ ഓഗസ്റ്റ് 12 ന് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തിലേക്ക് യോഗ്യത നേടി.
ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യുട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍ എന്നിവര്‍ ക്വിസ്സ് മത്സരത്തിന് നേതൃത്വം നല്‍കി. എ.ആര്‍.ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജാലിബ, എന്‍.എസ്.എസ് യുവ ജാഗരണ്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ വിനീത, കെ.ടി സ്മിനിമോള്‍, സുബാഷ്, ജില്ലാ വെക്ടര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ വി.പി കൃഷ്ണകുമാര്‍, ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ് സി.കെ ബിജു, ടി.ബി എച്ച്.ഐ.വി കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍, മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് സലിം ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
