Breaking
Wed. Jul 29th, 2026

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി രണ്ടുദിവസം മാത്രം; തീയതി നീട്ടുമോ?

ഈ വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഇനി രണ്ടു ദിവസം മാത്രം ശേഷിക്കേ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പരക്കംപാച്ചിലിലാണ് നികുതിദായകര്‍.

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കൂട്ടത്തോടെ നികുതിദായകര്‍ എത്തിയത് മൂലം ഫയല്‍ ചെയ്യുന്നതിനിടെ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടതായി നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയിലൂടെ പരാതിപ്പെട്ടിട്ടുണ്ട്. അവസാന തീയതി അടുത്തുവരുന്നതോടെ, കൂടുതല്‍ ആളുകള്‍ ഇനിയും ഐടിആര്‍ ഫയല്‍ ചെയ്യാന്‍ എത്താന്‍ സാധ്യതയുണ്ട്. നികുതി ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നതിനാല്‍ പോര്‍ട്ടലില്‍ ഇനിയും സാങ്കേതിക തകരാര്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുന്‍വര്‍ഷങ്ങളിലും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐടിആര്‍ സമര്‍പ്പിക്കുന്നതില്‍ താമസമോ പരാജയമോ നിരവധിപ്പേര്‍ നേരിട്ടിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം നികുതിദായകര്‍ സമാനമായ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടപ്പോള്‍ ആദായനികുതി വകുപ്പ് ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി രണ്ടു തവണ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. ജൂലൈ 31ല്‍ നിന്ന് സെപ്റ്റംബര്‍ 15ലേക്കും തുടര്‍ന്ന് സെപ്റ്റംബര്‍ 16ലേക്കുമാണ് നീട്ടിയത്. ഇത്തവണയും സമാനമായ രീതിയില്‍ അവസാന തീയതി നീട്ടിവെയ്ക്കുമെന്ന പ്രതീക്ഷ നിരവധി നികുതിദായകര്‍ പങ്കുവെയ്ക്കുന്നുണ്ട്. ശമ്പളക്കാരായ വ്യക്തികള്‍, പെന്‍ഷന്‍കാര്‍, ടാക്‌സ് ഓഡിറ്റിന് വിധേയരാകേണ്ടതില്ലാത്ത മറ്റുള്ളവര്‍ എന്നിവര്‍ക്കാണ് ജൂലൈ 31 വരെയുള്ള ഐടിആര്‍ ഫയലിങ് തീയതി ബാധകമാകുക.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *