Breaking
Tue. Jul 28th, 2026

‘കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ, യുഡിഎഫ് സർക്കാർ ഖജനാവിന്റെ ചോർച്ച അടക്കും’; മുഖ്യമന്ത്രി

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി വർദ്ധിപ്പിച്ചു പ്രതിസന്ധി ഇല്ലാതാക്കുക അല്ല സർക്കാർ നയം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു വഴികൾ കൊണ്ടുവരികയാണ്.ഖജനാവിന്റെ ചോർച്ച അടക്കാൻ കാർക്കശമായ തീരുമാനമാണ് സർക്കാർ എടുക്കുന്നത്. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രൊജക്റ്റ്‌ മാനേജ്‌മെന്റ് സംവിധാനം കൊണ്ടുവരും. പല പദ്ധതികളും പാതിവഴിയിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കും. ചെറുപ്പക്കാരുടെ പുതിയ ആശയങ്ങളെ നല്ല രീതിയിൽ നടപ്പാക്കുക ലക്ഷ്യം. സർക്കാർ എല്ലാവിധ സഹായങ്ങളും നൽകി കൂടെ ഉണ്ടാകും.പലതരത്തിൽ ഖജനാവിൽ നിന്ന് ചോർച്ചയുണ്ടാകുന്നുണ്ടെന്നും വലിയ പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസവും പദ്ധതികൾ നീളുന്നതുമാണ് പ്രധാന കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതികൾ സമയം ബന്ധിതമായി തീർക്കാനുള്ള ചട്ടക്കൂടുകൾ ഉണ്ടാകും. കേരളത്തെ മുഴുവൻ തുറമുഖ നഗരമാക്കി മാറ്റുക എന്നത് സ്വപ്ന പദ്ധതിയാണെന്നും കൺസ്യൂമർ കേരളത്തെ മാനുഫാക്ചറിങ് കേരളമായി മാറ്റുമെന്നും സതീശൻ പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *