Breaking
Tue. Jul 28th, 2026

നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളിൽ പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി വനംവകുപ്പ്; ലംഘിച്ചാൽ കർശന നടപടി

ചെന്നൈ:പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഒരു വിസ്‌മയമാണ് നീലക്കുറിഞ്ഞി.ഓരോ സീസണിലും നീലക്കുറിഞ്ഞി കാണാൻ സന്ദർശകർ ഒഴുകിയെത്തും. പക്ഷേ തമിഴ്‌നാട്ടിൽനീലഗിരി ജില്ലയിലെ നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശങ്ങളിൽ പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് വനംവകുപ്പ്. സംരക്ഷിത സസ്യവിഭാഗത്തിൽപ്പെട്ട നീലക്കുറിഞ്ഞി ചെടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രദേശത്ത് വന്യമൃഗങ്ങളുടെ (കാട്ടാനകളുടെ) സാന്നിധ്യം ശക്തമായതിനാലും മുൻകരുതലിൻ്റെ ഭാഗമായാണ് നടപടി.

ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള നടുഗണി, ഗൂഡല്ലൂർ, ഊസിമല, ഓവാലി എന്നിവിടങ്ങളിലാണ് നിലവിൽ നീലക്കുറിഞ്ഞി വൻതോതിൽ പൂത്തുലഞ്ഞിരിക്കുന്നത്.

വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സസ്യമാണ് നീലക്കുറിഞ്ഞിയെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. അതിനാൽ തന്നെ കുറിഞ്ഞിപ്പൂക്കൾ പറിക്കുന്നതും ചെടികൾക്ക് കേടുപാടുകൾ വരുത്തുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പൂത്തുലഞ്ഞു നിൽക്കുന്ന ഈ മേഖലകളിൽ നിലവിൽ കാട്ടാനകളുടെ സഞ്ചാരം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ സഞ്ചാരികളും പൊതുജനങ്ങളും സ്വന്തം സുരക്ഷ മുൻനിർത്തി ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് അധികൃതർ അഭ്യർഥിച്ചു.

നീലക്കുറിഞ്ഞി വിരിയുന്ന പ്രധാന കേന്ദ്രങ്ങൾ

ചൊക്രമുടി: സർക്കാർ കൈയേറ്റമൊഴിപ്പിച്ചെടുത്ത ഈ പ്രദേശം ഇത്തവണത്തെ പ്രധാന ആകർഷണമാണ്. ഇവിടെ ഇതിനകം തന്നെ പൂക്കൾ വിരിഞ്ഞുതുടങ്ങി.മീശപ്പുലിമല: ഹിമാലയത്തിന് തെക്കുഭാഗത്തുള്ള ഏറ്റവും ഉയർന്ന ഇക്കോ ട്രെക്കിങ് കേന്ദ്രം.എടലിമേട്: മാട്ടുപ്പെട്ടിക്ക് സമീപമുള്ള മനോഹരമായ പുൽമേട്.സെവൻമലഗുണ്ടമല
എന്താണ് നീലക്കുറിഞ്ഞി

12 വർഷം കൂടുമ്പോൾ ജൂലായ്‌, ഓഗസ്റ്റ് മാസങ്ങൾക്ക് ഇടയിലായാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. അവസാനമായി 2018 ലാണ് ഇത് പൂവിട്ടത്. കാലചക്രം അനുസരിച്ച് 2030ൽ വീണ്ടും പൂവിടും. കാന്തേസി കുടുംബത്തിലും സ്ട്രോബിലാന്തസ് ജനുസിലും ഉൾപ്പെടുന്ന ഒരു തനതായ സസ്യമാണ് നീലക്കുറിഞ്ഞി. ഈ ജനുസിൽ ഏകദേശം 250 ഇനമുണ്ട്. അതിൽ 46 ഇനം കുറിഞ്ഞി ചെടികൾ ഇന്ത്യയിലാണ് കാണപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ ഷോല വനങ്ങളിൽ കാണപ്പെടുന്ന നീലക്കുറിഞ്ഞി സാധാരണയായി 1,300-2,400 മീറ്റർ ഉയരത്തിൽ വളരും. ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോഴും ഒരുമിച്ച് പൂവിടുമെന്നതാണ് ഈ അപൂർവ സസ്യത്തിന്‍റെ പ്രധാന സവിശേഷത.

പേര് പോലെ തന്നെ നീല നിറത്തിൽ മനോഹരമായ കാഴ്‌ച അനുഭവം നൽകുന്ന നീലക്കുറിഞ്ഞിയെ കാണാൻ ഓരോ സീസണിലും വലിയ തിരക്കാണ് അനുഭവപ്പെടാറ്. മേഖലയിലെ ടൂറിസം വളർച്ചയ്ക്ക് നീലകുറുഞ്ഞി വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ഇന്ന് നീലക്കുറിഞ്ഞി പല തരത്തിലുള്ള ഭീഷണികൾ നേരിടുന്നുണ്ടെന്നാണ് വിദഗ്‌ധർ പറയുന്നത്. അതിനാൽ തന്നെ നീലക്കുറിഞ്ഞി സംരക്ഷണത്തിനായി കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *