Breaking
Tue. Jul 28th, 2026

ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റ് തട്ടിപ്പ്; മില്‍മ തിരുവനന്തപുരം യൂണിയനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട്

ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റെന്ന മില്‍മ തിരുവനന്തപുരം യൂണിയനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ക്ഷീരവകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ നിന്ന് ഇ-ടെന്‍ഡര്‍ ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ ആസ്ഥാനത്തു നിന്ന് ശിപാര്‍ശ ചെയ്തതും ഒരു ഉദ്യോഗസ്ഥന്‍. ഷൈന്‍ ജോസഫ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് കണ്ടെത്തല്‍.

നെയ്യ് വില്‍പ്പനയില്‍ വന്‍ ആസൂത്രണത്തോടെ ക്രമക്കേട് നടന്നുവെന്നാണ് വിലയിരുത്തല്‍. പത്തനംതിട്ടയില്‍ നിന്ന് ഇ-ടെന്‍ഡര്‍ ആവശ്യപ്പെട്ടതും തിരുവനന്തപുരത്ത് ആസ്ഥാനത്തുനിന്ന് ശുപാര്‍ശ ചെയ്തതും ഒരു ഉദ്യോഗസ്ഥനാണ്. ഒരേസമയം പത്തനംതിട്ടയില്‍ യൂണിറ്റ് ഹെഡും തിരുവനന്തപുരത്ത് പ്രൊഡക്ഷന്‍ മാനേജറും ആയിരുന്നു ഷൈന്‍ ജോസഫ് എന്ന ഉദ്യോഗസ്ഥന്‍. അംഗീകാരത്തിനായുള്ള ഇയാളുടെ ഇടപെടല്‍ ദുരൂഹമെന്ന് ക്ഷീരവകുപ്പ് ഡയറക്ടര്‍ നിരീക്ഷിക്കുന്നു.

ഇ – ടെന്‍ഡര്‍ ഒഴിവാക്കി സീല്‍ഡ് ടെന്‍ഡര്‍ കൊണ്ടുവന്നത് ക്രമക്കേട് എന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. നെയ്യ് കടത്ത് കരാര്‍ തയാറാക്കിയത് മാര്‍ക്കറ്റിംഗ് വിഭാഗത്തെ മറികടന്നാണ്. തിരുവനന്തപുരം മേഖലാ യൂണിയനും പത്തനംതിട്ട ഭരണസമിതിയും ക്രമക്കേടിന് കൂട്ടുനിന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബാച്ച് നമ്പറിലെ തിരിമറി ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പരിശോധന മറികടക്കാന്‍ എന്നും നിഗമനം. വിഷയത്തില്‍ ഇന്നലെ പത്തനംതിട്ട മില്‍മ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *