Breaking
Sun. May 24th, 2026

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’ മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാകും. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു എന്നായിരുന്നു മഞ്ജു വാര്യരുടെ മൊഴി. (actress assault case Manju Warrier’s statement is crucial)

നടിയെ ആക്രമിച്ച കേസില്‍ 28ഓളം പേരായിരുന്നു മൊഴി മാറ്റിയിരുന്നത്. ആദ്യവസാനം പറഞ്ഞ മൊഴിയില്‍ ഉറച്ചുനിന്ന ആളാണ് മഞ്ജു വാര്യര്‍. കാവ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായിട്ടുണ്ട് എന്നുള്‍പ്പെടെയായിരുന്നു മഞ്ജുവിന്റെ മൊഴി. ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ച ചില സൂചനകളില്‍ നിന്നാണ് മഞ്ജു ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമറിയുന്നത്. പിന്നീട് മഞ്ജു ഇതിനെക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയോട് ചോദിച്ചു. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവിനോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് സംശയിച്ചിരുന്നു. തന്റെ ജീവിതം തകര്‍ത്തത് ഈ നടിയാണെന്ന് ദിലീപ് ഇക്കാലത്ത് പലരോടും പറഞ്ഞ് നടന്നിട്ടുമുണ്ട്. ഈ വിവരങ്ങള്‍ ഉള്‍പ്പെടെ മഞ്ജു വാര്യരുടെ മൊഴിയിലുണ്ടായിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *